പത്തനംതിട്ട: മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന്റെ ഉദ്ഘാടനം തൊട്ടുപുറം യു.പി.സ്കൂളിൽ ജില്ലാ ചെയർമാൻ സാമുവൽ പ്രക്കാനം നിർവഹിച്ചു. ഗവ.എൽ പി.ജി. സ്കൂൾ , സി എം എസ് എൽ പി സ്കൂൾ, യു.പി.സ്കൂൾ പ്രക്കാനം എന്നിവിടങ്ങളിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷിബി അനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപികമാരായ ആഷ ബാലചന്ദ്രൻ , ഗീതാ. ജി . നായർ , ഫൗണ്ടഷൻ സെക്രട്ടറി തോമസ് ചാക്കോ, മഞ്ജു ബിനോ, സൗമ്യ നായർ, ജ്യോതി കുമാർ, ഗോകുൽ മോഹൻ കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |