SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.33 PM IST

വിജ്ഞാനം നൽകാതെ വന വിജ്ഞാന കേന്ദ്രം

photo

കോന്നി: സാമൂഹ്യ വനവത്കരണത്തെക്കുറിച്ച് കുട്ടികൾക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നൽകുന്നതിന് കോന്നിയിൽ തുടങ്ങിയ ജില്ലാ വനവിജ്ഞാന വ്യാപന കേന്ദ്രം പ്രവർത്തന രഹിതം. എലിയറയ്ക്കൽ ജംഗ്ഷന് സമീപം ജില്ലാ സോഷ്യൽ ഫോറസ്ട്രി ആസ്ഥാന വളപ്പിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വനം വകുപ്പിനും പൊതുസമൂഹത്തിനും ഏറെ ഗുണകരമായ പദ്ധതികൾ നടപ്പാക്കേണ്ട സോഷ്യൽ ഫോറസ്ട്രിയുടെ മർമ്മപ്രധാനമായ വിഭാഗമാണിത്. 1992 ലാണ് വനം വകുപ്പ് ഇവിടുത്തെ എ.സി.എഫ് കാര്യാലയത്തിനു സമീപം തന്നെ ജില്ലയിലെ സോഷ്യൽ ഫോറസ്ട്രിക്ക് ഏറെ സഹായകരമാകുന്ന വന വിജ്ഞാനകേന്ദ്രം ആരംഭിച്ചത്.സാമൂഹ്യ വനവത്കരണത്തിന്റെ ലക്ഷ്യങ്ങളായ നാട്ടിൻ പുറങ്ങളിലെ മരം വച്ചുപിടിപ്പിക്കൽ, വനത്തെയും വന്യജീവികളെയും കുറിച്ചുള്ള അവബോധം വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും നൽകൽ എന്നീ പ്രവർത്തനങ്ങളാണ് നിലച്ചിരിക്കുന്നത്. ഫണ്ടില്ലെന്നതാണ് പ്രവർത്തനം നിലയ്ക്കാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

പാഴായിപ്പോകുന്ന ലക്ഷ്യങ്ങൾ

വിദ്യാർത്ഥികൾക്ക് വനവത്കരണത്തിനെക്കുറിച്ചും വന സംരക്ഷണത്തെക്കുറിച്ചും അവബോധം നൽകാൻ സ്‌കൂൾ, കോളേജുകളിൽ സെമിനാറുകൾ, ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തേണ്ടതുണ്ടങ്കിലും വർഷങ്ങളേറെയായി ഇതൊന്നും നടക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലെ ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളുടെ പുനരുദ്ധാരണം, തോടുകളുടെയും, നീർച്ചാലുകളുടെയും സംരക്ഷണം എന്നവയും പ്രധാന ലക്ഷ്യത്തിൽപ്പെട്ടതാണ്. കാവ് സംരക്ഷണത്തിന് വനം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുള്ള സംരക്ഷണം, പട്ടയഭൂമിയിലടക്കം നാട്ടിൻ പുറങ്ങളിലും വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവ് നൽകുക, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് നിലച്ചുപോയത്.

ലൈബ്രറി കാലി


പി. എസ്.സി, ഐ.എഫ്.എസ് എൻട്രൻസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായ റഫറൻസ് പുസ്തകങ്ങൾ സൂക്ഷിക്കേണ്ട ഇവിടുത്തെ ലൈബ്രറിയിൽ ഒന്നുംതന്നെ ഇല്ല. ദേശീയ, അന്തർദേശീയ ഡോക്യൂമെന്ററി പ്രദർശനം നടത്താൻ തുടക്കത്തിൽ അനുവദിച്ച ഫിലീം പ്രൊജക്ടർ, മൈക്കുകൾ ഇവയും ഉപയോഗശൂന്യമായി. നാട്ടിൻ പുറങ്ങളിൽ നടന്നുവരാറുള്ള ഫെസ്​റ്റുകളിൽ പ്രത്യേകം സ്​റ്റാൾ തയാറാക്കി വന്യജീവികളുടെ ചിത്രങ്ങളുടെയും, സ്​റ്റഫ് രൂപങ്ങളുടെയും പ്രദർശനങ്ങൾ നടത്തുന്നതും പദ്ധതിയുടെ ഭാഗമാണങ്കിലും ഇതും നടക്കുന്നില്ല. കേന്ദ്രത്തിലെ വൈദ്യുതി സംവിധാനം തകരാറിലാണ്. കെട്ടിടത്തിനും അറ്റകുറ്റപ്പണികൾ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.