പന്തളം: നാടകരചയിതാവും സംവിധായകനുമായ എ. ശാന്തകുമാറിന്റെ നിര്യാണത്തിൽ നാടക് ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് മനോജ് സുനി അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.ഉണ്ണികൃഷ്ണൻ, കേരളാബുക്ക് മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ , തങ്കയം ശശികുമാർ , നന്ദകുമാർ കാസർകോട് , പ്രിയതാരതീഷ്, പ്രേംകുമാർ ശൂരനാട് , പന്തളം നഗരസഭാ അംഗം എസ് അരുൺ , കലാനന്ദ്. കെ, സുനിൽ സരിഗ എന്നിവർ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |