പത്തനംതിട്ട : സാമൂഹ്യ നീതിവകുപ്പ് പ്രൊബേഷൻ ആൻഡ് ആഫ്ടർ കെയർ പ്രോഗ്രാമുകളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന വിവിധ ധന സഹായ പദ്ധതികളിലേക്ക് അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ധന സഹായ പദ്ധതികളുടെ വിവരങ്ങൾ ചുവടെ:
1) മുൻകുറ്റവാളികൾ, പ്രൊബേഷണർമാർ, ദീർഘകാലമായി ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതർ എന്നിവർക്ക് 15,000രൂപ വീതം സ്വയംതൊഴിൽ ധനസഹായമായി അനുവദിക്കുന്നു.
2) അതിക്രമത്തിനിരയായി മരിച്ചവരുടെ ആശ്രിതർക്കും ഗുരുതര പരിക്ക് പറ്റിയവർക്കും സ്വയംതൊഴിൽ ധന സഹായമായി 20,000രൂപ വീതം അനുവദിക്കുന്ന ജീവനം പദ്ധതി.
3) അതിക്രമത്തിനിരയായി കിടപ്പിലാകുകയോ, ഗുരുതര പരുക്കേൽക്കുകയോ ചെയ്തവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം.
4)രണ്ടുവർഷമോ അതിലധികമോ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ പെൺമക്കളുടെ വിവാഹ ധനസഹായമായി 30,000 രൂപ വീതം അനുവദിക്കും. വിവാഹം നടന്ന് ആറു മാസത്തിനു ശേഷവും ഒരു വർഷത്തിനകവും അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0468 2325242, 8281999036. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |