SignIn
Kerala Kaumudi Online
Thursday, 25 April 2024 10.22 PM IST

ജില്ലയിലെ ഏക മാതൃകാ പ്രീ സ്‌കൂൾ ഒരുങ്ങി, കുട്ടികളെ കാത്ത് കളിമണ്ണ് മുതൽ കളിപ്പാട്ടം വരെ 

school

തിരുവല്ല: കുട്ടികളിലെ മാനസികവും ബൗദ്ധികവും കായികവുമായ കഴിവുകളുടെ വളർച്ച ലക്ഷ്യമിട്ട് ജില്ലയിലെ ഏക മാതൃകാ പ്രീസ്‌കൂൾ ഒരുങ്ങി. കൊടുമൺ അറന്തക്കുളങ്ങര ഗവ.എൽ.പി.സ്‌കൂളിലാണ് മൂന്ന് മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികൾക്കായി അന്താരാഷ്‌ട്ര നിലവാരത്തിലും നൂതനവുമായ പഠനസൗകര്യങ്ങൾ സർവശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. ആറു വയസ് മുതൽ ആരംഭിക്കുന്ന ഔപചാരിക വിദ്യാഭ്യാസത്തിന് ആവശ്യമായ അടിത്തറ ഒരുക്കുവാനുള്ള പ്രവർത്തികൾ സ്‌കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാലയത്തിലാണ് പ്രീ സ്‌കൂൾ പഠന മാതൃക ഒരുക്കിയിട്ടുള്ളത്. അക്കാദമികം, ഭൗതികം എന്നീ മേഖലകളായി തിരിച്ചു കൊണ്ടാണ് പതിനഞ്ചുലക്ഷം രൂപ ചെലവഴിച്ചു പദ്ധതിയുടെ പൂർത്തീകരണം. ശിശുസൗഹൃദ വിദ്യാഭ്യാസരീതിയാണ് അറന്തക്കുളങ്ങര മലർവാടി പ്രീ സ്‌കൂളിൽ സാക്ഷാത്കരിച്ചത്. ലോക്ക്ഡൗൺ കാരണം കുട്ടികൾക്ക് സ്‌കൂളിൽ
എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ പഠനസൗകര്യങ്ങളും സ്‌കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.

ഉല്ലസിച്ച് പഠിക്കാൻ ഏഴ് കോർണറുകൾ
എസ്.സി.ഇ.ആർ.ടി നിർദ്ദേശിക്കുന്ന ബൗദ്ധികശേഷി വളർത്താനായി ഏഴ് സ്ഥലങ്ങൾ സ്‌കൂൾ വളപ്പിൽ ഒരുക്കിയിട്ടുണ്ട്. വായനയുടെ പുതുലോകത്തേക്ക് വായനമൂല, കൗതുകം നിറഞ്ഞ ശാസ്ത്രമൂല, വരയ്ക്കാനും ചായമിടാനും ചിത്രകലാമൂല, ഒന്നും രണ്ടുമായി ഗണിതമൂല, പാടാൻ സംഗീതമൂല, കരവിരുതുകൾക്കായി നിർമ്മാണമൂല, നടിക്കാനും പഠിക്കാനും അഭിനയമൂല എന്നിങ്ങനെ വൈജ്ഞാനികവും ചിന്താശേഷിയും വികസിപ്പിച്ച് അക്കാദമിക പഠനം ലക്ഷ്യമിട്ട് കോർണറുകൾ തിരിച്ചിട്ടുണ്ട്.

കയറിയിറങ്ങാൻ ഏറുമാടവും
ആകർഷകമായ കവാടം മുതൽ കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും സാമൂഹിക വികാസത്തിനും പറ്റിയ രീതിയിലാണ് സ്‌കൂൾവളപ്പിന്റെ ക്രമീകരണം. നാടിന്റെ സാംസ്കാരിക പൈതൃകമായി വേഴാമ്പലിനെയും ചെങ്കദളി വാഴക്കുലകളും വർണ്ണനിറങ്ങളിലെ പെൻസിലുകളുമൊക്കെ കവാടത്തിന് അലങ്കാരമാകുന്നു. സ്‌കൂൾ മുറ്റത്തെ അത്തിമരത്തിലാണ് മനോഹരമായ ഏറുമാടം. കുട്ടികൾക്ക് സ്വയം കയറിയിറങ്ങാനും ഇരിക്കാനും കഴിയുന്ന തരത്തിലാണ് ഏറുമാടം തയ്യാറാക്കിയിട്ടുള്ളത്. സ്‌കൂളിലൂടെ കറങ്ങിനടക്കാൻ സൈക്കിളുകളും കരുതിയിട്ടുണ്ട്. പൂന്തോട്ട നിർമ്മാണത്തിനും അവസരമുണ്ട്. പ്രകൃതി നടത്തം, നിരീക്ഷണങ്ങൾ, കലാസ്വാദനം, പോഷകസമൃദ്ധ ഭക്ഷണം കൂടാതെ നിറചിത്രങ്ങളുമായി ക്ലാസ്‌മുറികളും സജ്ജമാക്കി.

മൂന്നുവർഷം നിരന്തരമായി നടത്തിയ നിരീക്ഷണ പഠനങ്ങൾക്ക് ശേഷമാണ് മാതൃക പ്രീ സ്‌കൂൾ സാദ്ധ്യമാക്കിയത്.
സിന്ധു പി.എ
ജില്ലാ പ്രോജക്ട് കോർഡിനേറ്റർ
സമഗ്രശിക്ഷാ പത്തനംതിട്ട

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.