മല്ലപ്പള്ളി : ഇന്ധന വിലവർദ്ധനയ്ക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഒപ്പുശേഖരണ പരിപാടിയുടെ ഭാഗമായി കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി നടത്തുന്ന ഒപ്പുശേഖരണം കെ.പി.സി.സി. സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി.പി.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹകസമിതി അംഗം എ.ഡി. ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, പി.ടി. എബ്രഹാം, എബി മേക്കരിങ്ങാട്ട്, സുനിൽ നിരവുപുലം, റ്റിറ്റു തോമസ്, ഷൈൻ ജോസഫ് , സുമിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |