SignIn
Kerala Kaumudi Online
Thursday, 25 April 2024 5.20 AM IST

മാർത്തോമ്മാ സഭയിൽ രണ്ട് സഫ്രഗൻ മെത്രാപ്പോലീത്തമാർ സ്ഥാനാരോഹിതരായി

marthoma
മാർത്തോമ്മാ സഭയിലെ സഫ്രഗൻ മെത്രപോലിത്തമാരായ ഡോ.യുയാക്കീം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ് എന്നിവർ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്തയോടൊപ്പം

തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ സീനിയർ ബിഷപ്പുമാരായ റൈറ്റ് റവ. ഡോ.യുയാക്കീം മാർ കൂറിലോസ്, റൈറ്റ് റവ. ജോസഫ് മാർ ബർന്നബാസ് എന്നിവർ സഫ്രഗൻ മെത്രാപ്പോലീത്താമാരായി സ്ഥാനാരോഹിതരായി. മദ്രാസ് മാർത്തോമ്മ (ചെട്ട്‌പെട്ട്) ഇടവക വികാരിയായ റവ. ജോർജ്ജ് മാത്യുവിന്റെ വികാരി ജനറാൾ നിയോഗ ശുശ്രൂഷയും നടത്തി. ഇന്നലെ രാവിലെ സഭാ ആസ്ഥാനത്തുള്ള പുലാത്തീൻ അരമന ചാപ്പലിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. കുർബാനമദ്ധ്യേ റൈറ്റ് റവ. തോമസ് മാർ തിമോഥെയോസ് എപ്പിസ്‌ക്കോപ്പാ വചനശുശ്രൂഷ നിർവഹിച്ചു. ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, റവ. ബ്ലെസൻ ഫിലിപ്പ് തോമസ് എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സഭാ വൈദിക ട്രസ്റ്റി റവ.തോമസ് സി. അലക്‌സാണ്ടർ, ആത്മായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് മെത്രാപോലീത്ത സെക്രട്ടറി റവ.കെ.ഇ.ഗീവർഗീസ് എന്നിവർ സഭയുടെ ഉപഹാരങ്ങൾ നൽകി. ഓർത്തോഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരായ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സഖറിയാസ് മാർ അപ്രേം, ബിലീവേഴ്‌സ് ചർച്ചിലെ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ, മുൻ എം.എൽ.എമാരായ രാജു എബ്രഹാം, ജോസഫ് എം.പുതുശേരി, ഓർത്തോഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.