പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 239 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 238 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ കൊവിഡ് മൂലമുളള മരണനിരക്ക് 0.39 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.12 ശതമാനവും, ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.1 ശതമാനവുമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമായി നടക്കുന്നതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |