മല്ലപ്പള്ളി :കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയിൽ ഓടുന്ന 4 ഫാസ്റ്റുകൾ പാറശാലക്ക് കൊണ്ടുപോകാൻ ഉത്തരവ് എത്തി. ആകെയുള്ള 7 ഫാസ്റ്റുകളിൽ 4 എണ്ണം മാത്രമാണ് ഓടുന്നത്, ബാക്കി മൂന്നെണ്ണം ഏറക്കാലമായി കട്ടപ്പുറത്താണ്. കഴിഞ്ഞ മാസം 14 ബസുകൾ കൊണ്ടുപോയിട്ട് 4 എണ്ണമാണ് തിരിച്ചെത്തിച്ചത്. ആകെയുള്ള 37 ബസുകളിൽ പകുതിയിലേറെ കടത്തുന്നത് മല്ലപ്പള്ളി ഡിപ്പോയോടുള്ള അവഗണനയാണെന്നും ഡിപ്പോ നിറുത്താലാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും ആക്ഷേപം വ്യാപകമാണ്. ബസുകൾ മാറ്റുന്നതോടുകൂടി കളക്ഷൻ കുറയുമെന്നും പറയുന്നു. ബഹുജന പങ്കാളിത്തത്തോടുകൂടി സൗജന്യമായി കെ.എസ്.ആർ.ടി.സി.ക്ക് കൈമാറിയ ഡിപ്പോയുടെ സ്ഥലം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നുള്ള ആക്ഷേപം നേരത്തേയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |