പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 433 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 265 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്തു നിന്ന് വന്നതും 432 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,26,293 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,18,792 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 265 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 120514 ആണ്
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) ഏഴംകുളം സ്വദേശി (52),
2) പന്തളം സ്വദേശി (86),
3) അടൂർ സ്വദേശി (83) എന്നിവരാണ് മരിച്ചത്.
ചെങ്ങറ സമരഭൂമിയിലെ കൊവിഡ് പോസിറ്റീവായ 18 പേരെ മലയാലപ്പുഴയിലേയും വടശേരിക്കരയിലെയും ക്വാറന്റൈയിൻ സെന്ററുകളിലേക്കു മാറ്റി. സമരഭൂമി കൺടൈയിൻമെന്റ് സോണാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |