SignIn
Kerala Kaumudi Online
Friday, 29 March 2024 3.41 PM IST

കോന്നിയിലും സീതത്തോട്ടിലും പുതിയ ഫയർ ഫോഴ്സ് വാഹനങ്ങൾ

mla
കോന്നിയിൽ പുതിയതായി ലഭിച്ച ഫയർ ഫോഴ്‌സ് വാഹനങ്ങൾ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കോന്നി : സീതത്തോട്, കോന്നി ഫയർ സ്റ്റേഷനുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സർക്കാർ അനുവദിച്ച പുതിയ വാഹനങ്ങൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു.

കോന്നി ഫയർസ്റ്റേഷന് ഫോർ വീൽ സൗകര്യമുള്ള മൾട്ടി യൂട്ടിലി​റ്റി വാഹനവും പുതിയ ആംബുലൻസും നൽകിയപ്പോൾ സീതത്തോട് ഫയർസ്റ്റേഷന് ഫോർ വീൽ മൾട്ടി യൂട്ടിലി​റ്റി വാഹനമാണ് ലഭിച്ചത്.
തീപിടിത്തം ഒഴികെയുള്ള അപകടങ്ങൾ എത്ര ഉയർന്ന സ്ഥലത്ത് നടന്നാലും മൾട്ടി യൂട്ടിലി​റ്റി വാഹനത്തിൽ എത്തിച്ചേരാൻ കഴിയും. വനമേഖലയിലടക്കം രക്ഷാപ്രവർത്തനം നടത്താൻ കഴിയും. റബ്ബർ ഡിങ്കി ഉൾപ്പടെയുള്ളവ വാഹനത്തിൽ എത്തിക്കാനും കഴിയും.
ആംബുലൻസ് പൊതുജനങ്ങൾക്ക് വാടകയ്ക്കും ലഭിക്കും. പകർച്ചവ്യാധി ഒഴികെയുള്ള രോഗങ്ങൾ ഉള്ളവർക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലാവും ഇത് ലഭ്യമാക്കുക.
കോന്നിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, ഗ്രാമപഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, അസിസ്​റ്റന്റ് സ്​റ്റേഷൻ മാസ്​റ്റർ എസ്.സുരേഷ് കുമാർ, സീനിയർ ഗ്രേഡ് ഫയർ ഓഫീസർ എൻ.ശശികുമാർ എന്നിവർ പങ്കെടുത്തു.
സീതത്തോട്ടിൽ ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സുജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി.ഈശോ, സ്​റ്റേഷൻ ഓഫീസർ ബി.ഗിരീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ സി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

കോന്നി, സീതത്തോട് ഫയർസ്റ്റേഷനുകളെ ആധുനികവത്കരിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്. കോന്നിയിൽ സ്വന്തമായി ഫയർഫോഴ്‌സിന് ആസ്ഥാനം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

കെ.യു.ജനീഷ് കുമാർ എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.