SignIn
Kerala Kaumudi Online
Friday, 19 April 2024 1.18 PM IST

കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് കൈമാറി

patient

പത്തനംതിട്ട : ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ധനസഹായം വിതരണം ചെയ്തു തുടങ്ങി.

കൊവിഡ് ചികിത്സയ്ക്കായി സി.എഫ്.എൽ.ടി.സി, ഡി.സി.സി എന്നിവ നടത്തുന്ന പഞ്ചായത്തുകൾക്കാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകുന്നത്. ഇതിനായി പഞ്ചായത്തുകൾ പ്രത്യേക പ്രോജക്ട് തയ്യാറാക്കി അംഗീകാരം നേടണം. ഈ പദ്ധതിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതുകൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ഉദ്പാദന പ്ലാന്റ് സ്ഥാപിക്കൽ, ആംബുലൻസ് വാങ്ങി നൽകൽ, വെന്റിലേറ്റർ സ്ഥാപിക്കൽ, ജില്ലയിലെ കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്‌സിനേഷൻ നൽകുന്ന പദ്ധതി തുടങ്ങി വിവിധ പ്രോജക്ടുകൾക്കായി ജില്ലാ പഞ്ചായത്ത് രണ്ടു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

ധനസഹായത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് ഫണ്ട് നൽകി നിർവഹിച്ചു.

മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ സുനിൽ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി, കൊറ്റനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആർ മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.