തിരുവല്ല: ബാർ അസോസിയേഷന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ടോക്കിയോ ഒളിമ്പിക്സിനും ഇന്ത്യൻ താരങ്ങൾക്കും അഭിവാദ്യമേകി ബോക്സിംഗ് പഞ്ച് ടു ടോക്കിയോ 2020 നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ കൗൺസിൽ അംഗം ഡാനിയൽ കാരിക്കോട്ട് അദ്ധ്യക്ഷനായിരുന്നു. തിരുവല്ല സബ് കോടതി ജഡ്ജി എച്ച്.രോഷ്നി ആദ്യ ബോക്സിംഗ് പഞ്ച് നടത്തി. മുൻസിഫ് എസ്.വീണാ, തഹസിൽദാർ കെ.ആർ.സുധാമണി, ഡിവൈ.എസ്.പി ടി. രാജപ്പൻ റാവുത്തർ, ജോയിന്റ് ആർ.ടി.ഒ ബി.ശ്രീപ്രകാശ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ.പ്രസീന, സഹകരണ അസി.രജിസ്ട്രാർ എം.പി.സുജാത, ബാർ അസോസിയേഷൻ സെക്രട്ടറി സിബി ജയിംസ്, ട്രഷറർ ബിനു വി.ഈപ്പൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |