പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 485 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നു വന്നതും, 484 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,27,226 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 119718 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.ജില്ലയിൽ ഇന്നലെ 405 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 121496 ആണ്. ജില്ലക്കാരായ 4959 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ നാലു പേർ മരിച്ചു.
1) ചിറ്റാർ സ്വദേശി (72),
2) തിരുവല്ല സ്വദേശി (84) ,
3) പ്രമാടം സ്വദേശി (82) ,
4) റാന്നി സ്വദേശി (56) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |