പന്തളം: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് പന്തളം യൂണിറ്റിൽ നിരാഹാര സത്യഗ്രഹം നടത്തി. യൂണിറ്റു പ്രസിഡന്റു രാജു എം.പി.അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.ആർ.രവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജീഷ്, മുരകേശൻ ,ചന്ദ്രൻ , വാസുദേവൻ ആചാരി, രാമചന്ദ്രനാചരി, രാമചന്ദ്രൻ, ബിനു കൃഷ്ണൻ, അനൂപ്, പ്രസന്നൻ, രഘുരാജൻ രജീഷ്, തമ്പി, ബിജു, എന്നിവർ സംസാരിച്ചു. സമാപനയോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഇളനീർ നൽകി സത്യഗ്രഹം അവസാനിപ്പിച്ചു. നഗരസഭ കൗൺസിലർ പന്തളം മഹേഷ് പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |