പത്തനംതിട്ട : പള്ളിക്കൽ പഞ്ചായത്തിലെ അങ്കണവാടിയിൽ പോഷകാഹാരമായ അമൃതം പൊടിയെത്തിയിട്ട് മൂന്ന് മാസം. പോഷകാഹാര കുറവുള്ള കുട്ടികൾക്കാണ് അമൃതം പൊടി നൽകുന്നത്. ഒരു മാസം മൂന്നര കിലോ അമൃതം പൊടിയാണ് ഒരു കുട്ടിയ്ക്ക് ലഭിക്കുക. ഓമല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭത്തിലൂടെയാണ് അമൃതംപൊടിയുടെ നിർമ്മാണവും വിതരണവും. കുടുംബശ്രീ അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊടി എത്തിക്കാൻ വൈകുന്നുവെന്നാണ് അങ്കണവാടി ജീവനക്കാർ പറയുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്ന ഗോതമ്പ്, ഉഴുന്ന്, റാഗി, റവ എന്നിവ ജൂണിൽ നൽകിയതാണ്. പരാതി പറഞ്ഞിട്ടും അധികൃതർ അറിഞ്ഞമട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |