അടൂർ: പട്ടികജാതി - പട്ടികവിഭാഗങ്ങളോടുള്ള സർക്കാരിന്റെ വിവേചനത്തിൽ പ്രതിഷേധിച്ചും എസ്.സി - എസ്.ടി ഫണ്ട് വകമാറ്റി കൊള്ളയടിക്കുന്നതിനെതിരെയും പട്ടികജാതി കോളനികളിൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഹിന്ദു ഐക്യവേദി അടൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് രക്ഷാധികാരി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷ വഹിച്ചു. ജില്ലാ സംഘടന ജനറൽ സെക്രട്ടറി സി. അശോക് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി കെ. ശശിധരൻ, സുപ്രകാശൻ, അയ്യപ്പൻ, ഉമേഷ്, പ്രിയേഷ്, ഉദയകുമാർ, സജീവ്, മധു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |