കോന്നി : നാഥനില്ലാക്കളരിയായി മാറിയ കോന്നി ജോയിന്റ് ആർ.ടി ഓഫീസിന് മുന്നിൽ നിന്ന് ഉദ്യോഗസ്ഥർ നീക്കം ചെയ്ത അപേക്ഷപ്പെട്ടി വിവാദമായതോടെ പുന:സ്ഥാപിച്ചു. അഴിമതിക്ക് കളമൊരുക്കാൻ ഉദ്യോഗസ്ഥർ അപേക്ഷപ്പെട്ടി നീക്കം ചെയ്ത വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ജോയിന്റ് ആർ.ടി.ഒ ഇല്ലാതെ ഒാഫീസിന്റെ പ്രവർത്തനം തോന്നും പടിയാണെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ആളുകൾക്ക് ഏറെ പ്രയോജനകരമായിരുന്ന പരാതിപ്പെട്ടിയും കഴിഞ്ഞ ആഴ്ച നീക്കം ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആളുകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ നേരിട്ടു വാങ്ങുന്നത് നിറുത്തലാക്കി, പകരം ഓഫീസിന് പുറത്ത് പെട്ടി സ്ഥാപിക്കുകയായിരുന്നു. ഇത് ജനത്തിന് ഏറെ ഉപകാരമായിരുന്നു. എന്നാൽ ചില ജീവനക്കാർ ഇടപെട്ട് അപേക്ഷാപ്പെട്ടി ഒാഫീസിനുള്ളിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നിൽ പടി വാങ്ങുനുള്ള നീക്കമായും ആക്ഷേപമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |