പത്തനംതിട്ട : ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ജല അതോറിട്ടി പി.എച്ച് ഡിവിഷൻ പത്തനംതിട്ട ഓഫീസിലേക്ക് താൽക്കാലികമായി വോളണ്ടീയർമാരെ 740 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പരമാവധി 179 ദിവസത്തേക്കാണ് നിയമനം. സിവിൽ എൻജിനീയറിംഗിൽ ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്ക് തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന ഉണ്ടായിരിക്കും. ആട്ടോകാഡ് പരിജ്ഞാനം യോഗ്യതയായി കണക്കാക്കും. 9ന് രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് കൂടിക്കാഴ്ച. താൽപ്പര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജലഅതോറിട്ടി പി.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ പത്തനംതിട്ട ഓഫീസിൽ അന്നേ ദിവസം നേരിട്ട് ഹാജരാകണം. ഫോൺ: 0468 2222687.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |