അരുവാപ്പുലം: വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിൽ കുരങ്ങുകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. അള്ളുങ്കൽ, വിളക്കുപടി, അക്കോട്ടുമുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് കുരങ്ങുകളുടെ ശല്യം രൂക്ഷം. കരിക്ക്, കമുകിൻപൂക്കുലകൾ, കാപ്പിക്കുരു, കൊക്കോ, റംബുട്ടാൻ, മാംഗോസ്റ്റിൻ വാഴക്കുലകൾ, പച്ചക്കറികൾ എന്നിവ കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നു. കോലിഞ്ചിയുടെ തണ്ടിനുള്ളിലെ കാമ്പ് ഭക്ഷിക്കുന്ന കുരങ്ങന്മാർ പപ്പായ മരത്തിന്റെ ഇളം തണ്ടുകൾവരെ ഇല്ലാതാക്കും. പ്രദേശത്തെ വീടുകളിൽ കടന്നു ഭക്ഷണ പദാർത്ഥങ്ങൾ എടുത്തുകൊണ്ടു പോകുന്നുണ്ട്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും കൃഷിനാശത്തിനു പുറകെയാണ് കുരങ്ങുകളുമെത്തുന്നത്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കുരങ്ങുകളെ പിടികൂടാൻ വനം വകുപ്പ് കൂടുകൾ സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും തുരത്താൻ ശ്രമിച്ചാലും പ്രയോജനമില്ല. അടുത്ത പ്രദേശത്തേക്ക് കടന്ന ശേഷം നാട്ടുകാർ പോയെന്നു ബോദ്ധ്യപെട്ടാൽ ഇവ വീണ്ടും തിരികെവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |