കോന്നി : വീട്ടമ്മമാരെ കുത്തി പരിക്കേൽപ്പിച്ച കാട്ടുപന്നി ചത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഐരവണ്ണിൽ ആണ് സംഭവം. തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരുന്ന ഐരവൺ മാളാപ്പാറ ബിന്ദു ഭവനിൽ ശാന്തമ്മ (48), ഓമന വിലാസത്തിൽ അനില ( 47 ) എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം മാവനാൽ താമരശേരിയിൽ പണിയെടുക്കുകയായിരുന്ന ഇരുവരും ഉച്ചയൂണിന് പോകുന്ന സമയത്താണ് കാട്ടുപന്നി ഇവരെ കുത്തിപരിക്കേല്പിച്ചത്. ഇരുവരെയും ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അധികം വൈകാതെ പന്നിയും ചത്തു. നിലവിളി കേട്ട് എത്തിയവർ പന്നി അവശനിലയിലായിരുന്നതായി പറയുന്നു. വനപാലകരും വെറ്റിനറി ഡോക്ടറും എത്തി പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |