കോന്നി : വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കോന്നി മിനിസിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ ആർ.എസ്.പി സംസ്ഥാനകമ്മിറ്റിയംഗം തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ, അബ്ദുൾ മുത്തലിഫ്, പ്രൊഫ.ബാബു ചാക്കോ, ശാന്തിജൻ ചൂരക്കുന്നേൽ, ഏബ്രഹാം ചെങ്ങറ, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, റോജി ഏബ്രഹാം, രാജീവ് മള്ളൂർ, പ്രവീൺപ്ലാവിളയിൽ, സുലേഖ.വി.നായർ, അലി മുളന്തറ,പി.ബി. ചെറിയാൻ, ജോസ് പനച്ചക്കൽ, ഷിനു അറപ്പുരയിൽ, രാജി, മോഹനൻ മുല്ലപ്പറമ്പിൽ, ഐവാൻ വകയാർ,വിൽസൺ തുണ്ടിയത്ത്, പി. വി.ജോസഫ്, ഫൈസൽ കോന്നി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |