പത്തനംതിട്ട : കൊവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച പുതിയ ഇളവുകളുടെ പശ്ചാത്തലത്തിൽ ജില്ലാ ആസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കോർ കമ്മിറ്റി രൂപംനൽകി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പൊലീസിന് കോർ കമ്മിറ്റി നിർദേശം നൽകി. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം ശക്തമാക്കും. ആരാധനാലയങ്ങളുടെ ചുമതലക്കാർ ഒരു വ്യക്തിക്ക് 25 ച.അടി എന്ന നിലയിൽ സ്ഥലം ക്രമീകരിക്കണം. ജില്ലാ സ്റ്റേഡിയം ഉപയോഗിക്കുന്നവർ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് വാക്സിനേഷൻ ക്യാമ്പ് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ച സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |