കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജിസജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. യു.ഡി.എഫ് ഭരണസമിതി പ്രസിഡന്റ് എം.വി.അമ്പിളിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ വിപ്പ് ലംഘിച്ച് പിന്തുണച്ചതിന്റെ പേരിലാണ് ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ അയോഗ്യത കൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. വൈസ് പ്രസിഡന്റ് ആർ.ദേവകുമാറിനെതിരെ എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിന്മേൽ ചർച്ച നടക്കാനിരിക്കെയാണ് ജിജി സജിയ്ക്കെതിരെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |