SignIn
Kerala Kaumudi Online
Saturday, 20 April 2024 3.23 AM IST

കാർഷിക മേഖലാ വികസന പദ്ധതിക്ക് തുടക്കമായി

krishi

പത്തനംതിട്ട : പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം നടപ്പാക്കുന്ന കാർഷിക മേഖലാ വികസന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു നിർവഹിച്ചു. കാർഡ് ഡയറക്ടർ റവ.ഏബ്രഹാം പി.വർക്കി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ കോയിപ്രം പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് പദ്ധതി തുടങ്ങിയത്. 120 കുടുംബങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആദ്യ ഘട്ടം

120 കുടുംബങ്ങളിലും ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി നടത്തുന്നതിന് സഹായം എത്തിക്കും. പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗുകളും നടുന്നതിന് പയർ, വെണ്ട, വെള്ളരി എന്നിവയുടെ വിത്തുകളും, മുളക്, വഴുതന, തക്കാളി എന്നിവയുടെ തൈകളും നൽകും. ഇവയുടെ പരിചരണത്തിനായി ഹാൻഡ് സ്പ്രയർ, കൈത്തൂമ്പാ, മണ്ണിര കമ്പോസ്റ്റ്, പച്ചക്കറിക്കുള്ള സൂക്ഷ്മ മൂലക വളക്കൂട്ടായ വെജിറ്റബിൾ മാജിക്, ജൈവകീടനാശിനിയായ ശ്രേയ തുടങ്ങിയവും ഈ കുടുംബങ്ങൾക്കു നൽകും. ആവശ്യമായ പരിശീലനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടം

ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ച് കുറ്റിക്കുരുമുളക് തൈകൾ ഉല്പാദിപ്പിക്കുന്നതിനുള്ള 150 മാതൃസസ്യം നൽകും. ഈ ഗ്രൂപ്പ് ഉല്പാദിപ്പിക്കുന്ന കുറ്റിക്കുരുമുളക് തൈകൾ കൃഷി വിജ്ഞാന കേന്ദ്രം തിരികെ വാങ്ങി വിപണന സൗകര്യം ഒരുക്കും.

മൂന്നാം ഘട്ടം

ഈ വാർഡിൽ ലഭ്യമായ പൊതുസ്ഥലങ്ങളിൽ ഗുണമേന്മയുള്ള ഫലങ്ങളുടെ ലഭ്യത ഉറപ്പാക്കുവാൻ ഫലവൃക്ഷതൈകൾ നട്ട് പരിപാലിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.