കൊടുമൺ : പൊതുമേഖലാ സ്ഥാപനങ്ങളിലെയും തോട്ടം മേഖലയിലെയും തൊഴിലാളികൾക്ക് മിനിമം ബോണസ്സും മറ്റ് ആനുകൂല്യങ്ങളും നൽകിയാൽ മതിയെന്നുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കൊടുമൺ ജി.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ പി. മോഹൻരാജ്, അങ്ങാടിക്കൽ വിജയകുമാർ , സജി കെ. സൈമൺ, ആർ.സുകുമാരൻ നായർ , എസ്.ബിജുമോൻ , സജി വകയാർ, സി.ജി. അജയൻ ,രവി പുത്തേത്ത് , എം.പെരുമാൾ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |