പത്തനംതിട്ട : ഡി.വൈ.എഫ്.ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണവും എസ്.എസ്.എൽ.സി പ്ലസ് ടു വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സൗത്ത് മേഖല പ്രസിഡന്റ് സൂരജ് പിള്ള അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ശ്യാം രാജ് , അനീഷ് വിശ്വനാഥ്, എം.ജെ. രവി, ശരത് ശശിധരൻ, റോബിൻ വിളവിനാൽ, ജയപ്രകാശ്, അജ്മൽ റഹിം, എസ്. അസീം, ശ്യാമശിവൻ, പി.കെ അനീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |