പത്തനംതിട്ട: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ ഓണം ഫെയർ ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി ആദ്യ വിൽപ്പന നിർവഹിക്കും.
ഓണം ഫെയർ ഇന്ന് മുതൽ 20 വരെ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിലാണ് നടക്കുക. ഫെയറിൽ നിന്ന് പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, പച്ചക്കറി, ഏത്തക്ക തുടങ്ങി നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |