SignIn
Kerala Kaumudi Online
Thursday, 25 April 2024 8.06 PM IST

പാലം കുലുങ്ങിയാലും കെ.ഐ.പി കുലുങ്ങില്ല

kip

അടൂർ : നിലവാരമില്ലാത്ത നിർമ്മാണംവഴി കല്ലട ഇറിഗേഷന്റെ വലതുകര കനാൽ നാടിന് ഭീഷണിയായി മാറുന്നു. സംരക്ഷണ ഭിത്തികൾ പൊളിഞ്ഞും കനാലിന് കുറുകെ നിർമ്മിച്ച പാലങ്ങളുടെ കൈവരികൾ തകർന്നും പാലത്തിനടിയിലുള്ള കോൺക്രീറ്റ് ഇളകിമാറി കമ്പികൾ ദ്രവിച്ചും കിടക്കുകയാണ്. കെ. ഐ. പി യുടെ നവീകരണ പ്രവർത്തനങ്ങൾക്കായായി ഒ ആൻഡ് എം എന്ന വിഭാഗം ഉണ്ടെങ്കിലും പ്രവർത്തനം പേരിൽ ഒതുങ്ങുകയാണ്. മതിയായ ഫണ്ട് ലഭിക്കുന്നില്ല എന്ന കാരണമാണ് പറയുന്നത്. വലതുകര മെയിൻ കനാലുകളുടെ സംരക്ഷണ ഭിത്തികൾ പൂതങ്കര, പന്നിവിഴ തുടങ്ങി ഒട്ടേറെ ഭാഗങ്ങളിൽ തകർന്നുവീണു. അതെല്ലാം പുനർ നിർമ്മിക്കാൻ സമയബന്ധിതമായി നടപടികൾ സ്വീകരിക്കാത്തതോടെ വേനൽക്കാലത്ത് യഥാസമയം കനാൽ ജലം തുറന്നുവിടാൻ കഴിയാത്ത സ്ഥിതി പലവർഷങ്ങളിലുമുണ്ടായി. കനാലുകളേക്കാൾ നാട് ഇന്ന് ഭീഷണി നേരിടുന്നത് അതിന് കുറുകെ നിർമ്മിച്ച പാലങ്ങളാണ്. പാലങ്ങളിൽ പലതിന്റെയും കൈവരികൾ ഒടിഞ്ഞു തൂങ്ങിയിട്ട് വർഷങ്ങളാകുന്നു. പല പാലങ്ങളുടേയും അടിയിലെ കോൺക്രീറ്റ് ഇളകിമാറി കമ്പി ദ്രവിച്ച് ഒടിഞ്ഞുതൂങ്ങിതുടങ്ങി. ഇതിൽ വാഹനങ്ങൾ കടന്നുപോകുന്ന വലിയപാലങ്ങളും നടപ്പാലങ്ങളുമുണ്ട്. ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കര - തേപ്പുപാറ റോഡിൽ മെയിൻ കനാലിന് കുറുകെയുള്ള വഞ്ചേരിവിളപ്പാലം തകർന്ന് വീണത് മൂലം മൂന്ന് വർഷത്തോളം ഇതുവഴിയുള്ള ഗതാഗതം താറുമാറായി. പന്നിവിഴ ദേവീക്ഷേത്രത്തിന് വടക്കുഭാഗത്തെ ഷട്ടറിന് സമീപത്തായുള്ള പാലത്തിന്റെ അടിയിലെ കമ്പിയും കോൺക്രീറ്റും ഇളകിത്തൂങ്ങിയിട്ട് വർഷങ്ങളായി. ഉൗട്ടിമുക്ക് ഭാഗത്തെ രക്ഷാസൈന്യപ്പള്ളി - കനാൽ റോഡിലെ വലിയ പാലത്തിന്റെ കൈവരികളിലെ കോൺക്രീറ്റ് ഇളകിമാറി കമ്പികൾ ദ്രവിച്ചും ഇളകിത്തൂങ്ങിയും കിടക്കുകയാണ്.

പ്രശ്നം

കെ. ഐ. പി യുടെ ഉടമസ്ഥാവകാശത്തിനായതിനാൽ ഇതിന്റെ സംരക്ഷണത്തിൽ മറ്റാർക്കും കൈകടത്താനാകില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് നന്നാക്കാൻ പദ്ധതി തയ്യാറാക്കിയാലും അതിനും അനുമതി കൊടുക്കില്ല. മൂന്ന് ലക്ഷത്തിന് മുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തങ്ങൾ മാത്രമേ നടത്തൂ എന്ന നിലപാടിലാണ് കെ. ഐ. പി.

പരിഹാരം

കനാൽ പാലങ്ങൾ നവീകരിക്കാൻ കെ. ഐ. പി പദ്ധതി തയ്യാറാക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ,പൊതുമരാമത്ത് വകുപ്പോ ചെയ്യാൻ തയ്യറായാൽ അതിനുള്ള അനുമതി നൽകണം.

--------------------

വലതുകര മെയിൻ കനാലുകളുടെ സംരക്ഷണ ഭിത്തികൾ പൂതങ്കര, പന്നിവിഴ തുടങ്ങി ഒട്ടേറെ ഭാഗങ്ങളിൽ തകർന്നുവീണു.

പാലങ്ങളിൽ പലതിന്റേയും കൈവരികൾ ഒടിഞ്ഞു തൂങ്ങിയിട്ട് വർഷങ്ങളാകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.