തിരുവല്ല: സൈക്കിൾ ഉപയോഗിക്കുന്നവർ വിവിധ രീതിയിൽ നാടിനെ സേവിക്കുകയാണ് എന്ന സന്ദേശമുയർത്തി പ്രകൃതി സംരക്ഷണ സോഷ്യൽ ഡിസ്റ്റൻസിംഗ് വാഹനമായ സൈക്കിൾ യാത്ര പ്രാത്സാഹിപ്പിക്കാൻ പെഡൽ ഫോഴ്സ് കൊച്ചി, ഡി.ടി.പി.സി, മിൽമ, കൊമ്പൻ സൈക്കിൾസ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ സ്വതന്ത്ര്യദിനത്തിൽ തിരുവല്ലയിൽ നടത്തിയ സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര കെ.ടി.ഡി.സി ഡ്യൂപ്യൂട്ടി ഡയറക്ടർ ടി.ഐ. സുബൈർ സൈക്കിൾ ചവിട്ടി ഉദ്ഘാടനം ചെയ്തു. പെഡൽ ഫോഴ്സ് ഫൗണ്ടർ ജോബി രാജു, കോഓർഡിനേറ്റർ റെയ്നി ജോസ് എന്നിവർ നേതൃത്വം നൽകി. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത പ്രശാന്ത് കുമാറിന് സമ്മാനമായി സൈക്കിൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |