SignIn
Kerala Kaumudi Online
Thursday, 25 April 2024 10.20 AM IST

ദേശീയതയുടെ ആവേശമുണർത്തി സ്വാതന്ത്ര്യ ദിനാഘോഷം

india
ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി വീണാജോർജ് പതാകയുയർത്തി സല്യൂട്ട് ചെയ്യുന്നു. ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി തുടങ്ങിയവർ സമീപം.

പത്തനംതിട്ട: ദേശീയതയുടെ ആവേശം ഉണർത്തി സ്വാതന്ത്ര്യദിനാഘോഷം ജില്ലാ സ്റ്റേഡിയത്തിൽ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. രാവിലെ 9ന് മുഖ്യാതിഥി ആരോഗ്യമന്ത്രി വീണാജോർജ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ചടങ്ങുകൾക്ക് നാന്ദി കുറിച്ച് ദേശീയ പതാക ഉയർത്തി. തുടർന്ന് മന്ത്രി പരേഡ് പരിശോധിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികം ആഘോഷിക്കുമ്പോൾ കൊവിഡിൽ നിന്ന് സ്വതന്ത്രരാകാനുള്ള പോരാട്ടം നാം നടത്തുകയാണെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. അൻപത് ശതമാനത്തിലധികം ആളുകൾ കൊവിഡ് രോഗികളാകാത്ത കേരളത്തിൽ പോരാട്ടം ഏറ്റവും വിജയകരമായി നടപ്പാക്കാൻ കഴിയുക വാക്‌സിനേഷനിലൂടെയാണ്. ആരോഗ്യത്തോടെയുള്ള ഓണം നമുക്ക് ഉറപ്പാക്കാമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി,നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പൊലീസിന്റെ ഡിഎച്ച്ക്യു, ലോക്കൽ, വനിതാ പൊലീസ് എന്നീ വിഭാഗങ്ങളിൽ നിന്നും ഓരോ പ്ലാറ്റൂണുകളും, ഫോറസ്റ്റ്, എക്‌സൈസ് എന്നീ വകുപ്പുകളുടെ ഓരോ പ്ലാറ്റൂണുകളും ഉൾപ്പടെ അഞ്ച് പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. ലോക്കൽ പൊലീസ് പ്ലാറ്റൂണിനെ പത്തനംതിട്ട സബ് ഇൻസ്പക്ടർ ആർ.ബൈജുവും, വനിതാ പ്ലാറ്റൂണിനെ അലീന സൈറസും ഡിഎച്ച്ക്യു പ്ലാറ്റൂണിനെ റിസർവ് സബ് ഇൻസ്പക്ടർ അബ്ദുൾ ഷുക്കൂറും, എക്‌സൈസ് പ്ലാറ്റൂണിനെ എക്‌സൈസ് ഇൻസ്‌പെക്ടർ ജി.പ്രശാന്തും, ഫോറസ്റ്റ് പ്ലാറ്റൂണിനെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.സുനിലും നയിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച ആരോഗ്യ പ്രവർത്തകരായ ഡെപ്യൂട്ടി ഡി.എം.ഒ രചനാ ചിദംബരം, ജെ.എ.എം.ഒ ഡോ.എം.എസ്.രശ്മി, കോഴഞ്ചേരി ജില്ലാ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ഷൈനി വർഗീസ്, പത്തനംതിട്ട ജനറൽ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ജി.സുമ, പാരാമെഡിക്കൽ സ്റ്റാഫുകളായ ജെജി ജേക്കബ്, ബബിത, ക്ലീനിംഗ് സ്റ്റാഫുകളായ അനിൽകുമാർ, ദിലീന, മാത്യു യോഹന്നാൻ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.