കോഴഞ്ചേരി : തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി ഇന്ന് ഉത്രാടനാളിൽ പുറപ്പെടാൻ തിരുവോണത്തോണി ഇന്നലെ രാവിലെ ആറന്മുളയിൽ നിന്ന് യാത്ര തിരിച്ചു. പുലർച്ചെ പന്തീരടി പൂജയ്ക്കു ശേഷം നിവേദ്യവും പ്രസാദവുമായാണ് തോണി കാട്ടൂർ മഠത്തിലേക്ക് യാത്ര തിരിച്ചത്. ക്ഷേത്രക്കടവിൽ നിന്ന് തോണിയെ യാത്രയാക്കാൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, തിരുവാഭരണം ഡെപ്യൂട്ടി കമ്മിഷണർ എസ്. അജിത് കുമാർ, പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ ജി.ബൈജു, എ.ഒ.ജി. ബിനു, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.പി.അശോകൻ , ജനറൽ കൺവീനർ മനോജ് മാധവശ്ശേരിൽ, ബാബുരാജ് മാലേത്ത്, എം. മുരളീകൃഷ്ണൻ എന്നിവർ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |