പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 372 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്തു നിന്ന് വന്നതും, നാലു പേർ മറ്റു സംസ്ഥാനത്തു നിന്ന് വന്നതും 365 പേർ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതിൽസമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ 1,44,016 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,36,451 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ കൊവിഡ് ബാധിതനായ ഒരാൾ മരിച്ചു. കൊറ്റനാട് സ്വദേശി (80) ആണ് മരിച്ചത്.
ജില്ലയിൽ ഇന്നലെ 644 പേർ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 136593 ആണ്. 6538 പേർ ചികിത്സയിലാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.4 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |