SignIn
Kerala Kaumudi Online
Saturday, 20 April 2024 8.35 AM IST

1000 വീടുകൾക്ക് കമ്പോസ്റ്റിംഗ് യൂണിറ്റ്

ww

പത്തനംതിട്ട: 'ഹരിത നഗരം ശുചിത്വ നഗരം' പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരസഭയെ സമ്പൂർണ മാലിന്യരഹിതമാക്കാൻ കമ്പോസ്റ്റ് യൂണിറ്റുകൾ നൽകും . ഉറവിടമാലിന്യ സംസ്‌കരണത്തിനായി ഗാർഹിക ഉപഭോക്താക്കൾക്ക് 1000 റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും 100 ബിൻ കമ്പോസ്റ്റ് യൂണിറ്റുകളും നൽകും. ഗാർഹിക മാലിന്യ സംസ്‌കരണത്തിനായി 2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും 1800 രൂപ വിലയുള്ള ബിൻകമ്പോസ്റ്റ് യൂണിറ്റുകളും നഗരസഭ, ശുചിത്വ മിഷൻ, സംസ്ഥാന സർക്കാർ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ 90%സബ്‌സിഡിയോടെ ലഭ്യമാക്കും. ഗുണഭോക്താക്കൾ റിംഗ് കമ്പോസ്റ്റ് യൂണിറ്റിന് 250 രൂപയും ബിൻ കമ്പോസ്റ്റ് യൂണിറ്റിന് 180 രൂപയും മാത്രം നൽകിയാൽ മതി. ബാക്കി തുക നഗരസഭ നൽകും. ആവശ്യമുള്ളവർ സെപ്തംബർ 10 ന് മുമ്പായി നഗരസഭാ ആരോഗ്യ വിഭാഗത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9497175430 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.