കടമ്പനാട് : സ്ത്രീകളുടെ തൊഴിൽ വൈദഗ്ദ്ധ്യം വിവിധ രംഗങ്ങളിൽ പ്രകടമാക്കി വിജയം കൈവരിച്ച കുടുംബശ്രീ മിഷൻ ഇനി ഹോളോ ബ്രിക്സ് നിർമ്മാണ രംഗത്തേക്കും . പത്ത് വനിതകൾക്ക് സ്ഥിരം ജോലി ഉറപ്പാക്കുന്ന ജില്ലയിലെ ആദ്യ ഹോളോ ബ്രിക്സ് യൂണിറ്റ് തെങ്ങമത്ത് ആരംഭിച്ചു. കുടുംബശ്രീ മിഷനും പള്ളിക്കൽ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർക്ക് ഷെഡ് നിർമ്മിച്ചത്. വിവിധ രംഗങ്ങളിൽ കുടുംബശ്രീ വനിതകൾ പ്രാഗത്ഭ്യം കാട്ടിയിട്ടുണ്ടെങ്കിലും ഹോളോ ബ്രിക്സ് നിർമ്മാണം പോലെയുള്ള തൊഴിൽ ചെയ്തിട്ടില്ല. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി .പ്രസന്നകുമാരി, വാർഡ് മെമ്പറായിരുന്ന ആര്യാ ദിൻ രാജ്, കുടുംബശീ ചെയർ പേഴ്സൺ ലളിതാ ഭാസുരൻ , സി.ഡി.എസ് മെമ്പർ വാവാച്ചി എന്നിവരുടെ ശ്രമഫലമായാണ് പദ്ധതി വിഭാവനം ചെയ്ത് ഫണ്ട് അനുവദിപ്പിച്ചത്. തുടർന്നുവന്ന പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, വാർഡ് മെമ്പർ വിനേഷ്. വി എന്നിവർ തുടർ നടപടി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആര്യാ വിജയൻ ആദ്യവിൽപന നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എ.മണികണ്ഠൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി .സന്തോഷ്, പി.ബി ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എം. മനു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി , സി. പി .എം ലോക്കൽ സെക്രട്ടറി സി.ആർ. ദിൻ രാജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനേഷ്. വി. ,കെ.ജി ജഗദീശൻ, സുപ്രഭ, ഷാജിത റഷീദ്, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.മധു , ലളിതാ ഭാസുരൻ , തുടങ്ങിയവർ പ്രസംഗിച്ചു ,
പത്ത് വനിതകൾക്ക് സ്ഥിരം ജോലി ഉറപ്പാക്കുന്ന ജില്ലയിലെ ആദ്യ ഹോളോ ബ്രിക്സ് യൂണിറ്റ് തെങ്ങമത്ത് ആരംഭിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |