പത്തനംതിട്ട: ജില്ലയിൽ ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻപെക്ടർ ഗ്രേഡ് 2 ( കാറ്റഗറി നമ്പർ 421/2019) തസ്തികയുടെ ആഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച 04/2021/ഡി.ഒ.എച്ച് നമ്പർ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരിൽ പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികൾക്കായുള്ള ഒറ്റത്തവണ പ്രമാണ പരിശോധന സെപ്തംബർ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. തിരിച്ചറിയൽ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ തങ്ങളുടെ ഒ.ടി.ആർ പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത് വെരിഫിക്കേഷന് ഹാജരാകണം. . ഫോൺ: 04682222665
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |