പത്തനംതിട്ട: ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മവാർഷിക ദിനയ ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ജില്ലാ സ്പോർട്സ് കൗൺസിൽ ആചരിച്ചു. യോഗം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബിജിലാൽ, വിനോദ് പുളിമൂട്ടിൽ, ജയേഷ് ഗോപി, അമൃത് സോമരാജൻ, റോബിൻ വിളവിനാൽ, കെ.ഡി സുരേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ചുള്ള സൗഹൃദ ഹോക്കി മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ സ്റ്റേഡിയത്തിൽ നടക്കുമെന്ന് കെ. അനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |