SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.02 PM IST

ജില്ലയിൽ കൊവിഡ് ബാധിതർ 1.5 ലക്ഷം കടന്നു

covid

പത്തനംതിട്ട : ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,51,112 ആയി. ഇതിൽ 1,43,540 പേർ സമ്പർക്കം മൂലം രോഗബാധിതരായതാണ്. ആകെ രോഗ മുക്തരായവരുടെ എണ്ണം 1,40,159 ആണ്. 10028 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്.

ഇന്നലെ 1178 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ മറ്റു സംസ്ഥാനത്ത് നിന്നും വന്നതും 1173 പേർ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

കൊവിഡ് ബാധിതനായ അരുവാപ്പുലം സ്വദേശി (57) ഇന്നലെ മരിച്ചു.
ഇന്നലെ 777 പേർ രോഗ മുക്തരായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.3 ശതമാനമാണ്.

വരൂ, വാക്സിനെടുക്കൂ...
ഇന്നും നാളെയും ആദ്യ ഡോസ്

വാക്‌സിനേഷൻ ക്യാമ്പയിൻ

പത്തനംതിട്ട: ജില്ലയിൽ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ മാസം തന്നെ ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകുക എന്ന ലക്ഷ്യത്തോടെ ഇന്നും നാളെയും 'മോപ് അപ്പ് ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ ക്യാമ്പയിൻ' നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ അറിയിച്ചു. ആദ്യ ഡോസ് വാക്‌സിൻ ഇനിയും എടുത്തിട്ടില്ലാത്തവർക്ക് ഈ ദിവസങ്ങളിൽ അവരവരുടെ പഞ്ചായത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ കുത്തിവയ്പ്പ് സ്വീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ആദ്യഡോസ് കൊവിഡ് വാക്‌സിൻ മാത്രമായിരിക്കും എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും നൽകുക. വാക്‌സിൻ എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. ആദ്യ ഡോസ് കുത്തിവയ്പ്പ് എടുക്കാത്ത എല്ലാവരും ഈ അവസരം പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.