പരുമല : വാഹന അപകടത്തിൽ പരിക്കേറ്റ് പത്തുവർഷമായി ചികിത്സയിൽ കഴിയുന്ന പരുമല കാഞ്ഞിരത്തിൻമ്മൂട്ടിൽ മാത്യു കെ. ആന്റണിക്ക് ഡോ.കെ.സി.ചാക്കോ കടവിൽ നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ശിവദാസ് യു. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യാതിഥിയായിരുന്നു.
റോബിൻ പരുമല, ആർ.ജയകുമാർ,തോമസ് പി. വർഗീസ്, നിഷ അശോകൻ, റെജി തൈക്കടവിൽ,ലിജി ആർ.പണിക്കർ,ജോസ് പ്രകാശ്, ബോബച്ചൻ കടവിൽ, മോഹനൻ ചാമക്കാല, സന്തോഷ് ശിവകൃപ,വിമല ബെന്നി, മിനി ജോസ്, ബാബു മോഹൻ, പീതാംബരദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |