പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1251 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്ന് വന്നവരും, രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 1247 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,52,999 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,45,421 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 484 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 141423 ആണ്. ജില്ലക്കാരായ 10639 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ നാലു പേർ മരിച്ചു.
1) ആറന്മുള സ്വദേശി (55),
2) ആറന്മുള സ്വദേശി (72),
3) ചെറുകോൽ സ്വദേശി (88) ,
4) കോഴഞ്ചേരി സ്വദേശി (83) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |