SignIn
Kerala Kaumudi Online
Thursday, 25 April 2024 1.08 PM IST

പ്ളസ് വൺ പരീക്ഷ : മുന്നൊരുക്കങ്ങൾ പൂർത്തിയാകുന്നു

one

പത്തനംതിട്ട : ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയുടെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പറഞ്ഞു. ഈ മാസം ആറ്, ഏഴ് തീയതികളിൽ ആരംഭിക്കുന്ന പരീക്ഷയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഓൺലൈനായി ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ സ്‌കൂളുകളിൽ കൊവിഡ് ഡൊമിസിലിയറി കെയർ സെന്ററുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. പരീക്ഷയുടെ ഭാഗമായി ഈ സ്‌കൂളുകളിൽ നിന്ന് സെന്റർ മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. സെന്ററുകൾ മാറ്റാൻ സാധിക്കാത്ത ഏതെങ്കിലും സ്‌കൂൾ ഉണ്ടെങ്കിൽ പരീക്ഷാകേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റുന്നതു സംബന്ധിച്ച നടപടി സ്വീകരിക്കണം. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും താപനില പരിശോധിക്കുന്നതിനായി തെർമൽ സ്‌കാനർ, സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദേശിച്ചു.
കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയ മുറി ഒരുക്കണം. പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ളവ ഇവിടെ ക്രമീകരിക്കണം. ഈ മാസം അഞ്ചിന് മുൻപ് അദ്ധ്യാപകർ വാക്‌സിൻ എടുത്തിരിക്കണം. ശാരീരിക അകലം പാലിച്ച് പരീക്ഷ നടത്താൻ സാധിക്കാത്ത ഏതെങ്കിലും സെന്റർ ഉണ്ടെങ്കിൽ അവ അറിയിക്കണം. കൊവിഡ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെ പരീക്ഷ കഴിയുന്നതുവരെ അവയിൽ നിന്ന് ഒഴിവാക്കണം. സന്നദ്ധ പ്രവർത്തകർ സ്‌കൂൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി എത്തുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് ഓരോരുത്തരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കളക്ടർ പറഞ്ഞു.
എ.ഡി.എം. അലക്‌സ് പി. തോമസ്, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ടി.ജി.ഗോപകുമാർ, നഗരസഭാ സെക്രട്ടറിമാർ, ഡി.എം.ഒ ഡോ.എൽ ഷീജ, ഡി.ഡി.പി കെ.ആർ.സുമേഷ്, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഉഷാ കുമാരി, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ സജി ഇടിക്കുള, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്.ബീനാറാണി, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓർഡിനേറ്റർ രാജേഷ് എസ്. വള്ളിക്കോട്, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ കെ.സുധ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.