പത്തനംതിട്ട : ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പൊതുനിരത്തുകളുടെ ഇരുവശങ്ങളിലായി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകത്തക്ക രീതിയിലോ, ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലോ, കൃഷി ആവശ്യത്തിനായോ, നിർമ്മാണ ആവശ്യത്തിനായോ, മറ്റ് വ്യക്തിഗത ആവശ്യത്തിനോ ഇട്ടിട്ടുള്ള സാധനസാമഗ്രികൾ 15 ദിവസത്തിനുള്ളിൽ അതാത് വ്യക്തികൾ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം കേരള പഞ്ചായത്ത് രാജ് നിയമവും ചടങ്ങളും മറ്റ് അനുബന്ധ വകുപ്പുകൾ പ്രകാരവും മേൽ നടപടി സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |