പത്തനംതിട്ട : ജലജീവൻ പദ്ധതി ജോലികൾ നടപ്പാക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ ടീം ലീഡർ, കമ്മ്യൂണിറ്റി എൻജിനിയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് ക്ഷണിച്ച അപേക്ഷയിൽ മതിയായ പരിചയമുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ വീണ്ടും അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം. അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 01.01.2021ന് 20 വയസ് പൂർത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.
1.ടീം ലീഡർ:വിദ്യാഭ്യാസ യോഗ്യത: എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി. പ്രവൃത്തി പരിചയം: ഗ്രാമവികസനം / ജല വിതരണ പദ്ധതികളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.
2.കമ്മ്യൂണിറ്റി എൻജിനിയർ: വിദ്യാഭ്യാസ യോഗ്യത : ബിടെക് / ഡിപ്ലോമ (സിവിൽ എൻജിനിയർ). പ്രവൃത്തിപരിചയം: ഗ്രാമവികസനം/ ജല വിതരണ പദ്ധതികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പരിചയം.
3. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ: വിദ്യാഭ്യാസ യോഗ്യത: ബിരുദം. പരിചയം: ഗ്രാമവികസനം / സാമൂഹ്യ സേവനം / ജലവിതരണ പദ്ധതികളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
വെള്ളപേപ്പറിൽ പൂരിപ്പിച്ച അപേക്ഷ (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം) കുടുംബശ്രീ ജില്ലാമിഷൻ, മൂന്നാംനില കളക്ടറേറ്റ് എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി ഇൗ മാസം ഏഴ്. വിവരങ്ങൾക്ക് ഫോൺ : 9188112605.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |