പത്തനംതിട്ട: ഏതെങ്കിലും കുടുംബമോ/വ്യക്തികളോ അനർഹമായി മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി വ്യക്തമായ അറിവുളള ഏതൊരാൾക്കും (പൊതുജനങ്ങൾക്ക്) ബന്ധപ്പെട്ട കുടുംബത്തിന്റെ/വ്യക്തിയുടെ വ്യക്തമായ വിലാസം/ഫോൺ നമ്പർ/റേഷൻ കാർഡ് നമ്പർ എന്നിവയിൽ ഏതെങ്കിലും വിവരങ്ങൾ പരാതിയായി ഫോൺകോൾ ആയോ വാട്സ് ആപ് മെസേജ് ആയോ വോയ്സ് മെസേജായോ അറിയിക്കാം. പരാതി അറിയിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പരാതി അറിയിക്കാൻ ഫോൺ : 9495998223.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |