പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1181 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്ന് വന്നവരും, 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 1169 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇതുവരെ ആകെ 1,61,641 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 1182 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 149422 ആണ്. ജില്ലക്കാരായ 11235 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ എട്ടു പേർ ഇന്നലെ മരിച്ചു.
1) റാന്നിപെരുനാട് സ്വദേശി (27),
2) ഓമല്ലൂർ സ്വദേശി (72),
3) ഏനാദിമംഗലം സ്വദേശി (75),
4) പത്തനംതിട്ട സ്വദേശി (70) ,
5) മെഴുവേലി സ്വദേശി (64) ,
6) കുറ്റപ്പുഴ സ്വദേശി (27),
7) കുളനട സ്വദേശി (59),
8) വളളിക്കോട് സ്വദേശി (82) എന്നിവരാണ് മരിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |