SignIn
Kerala Kaumudi Online
Thursday, 25 April 2024 9.21 AM IST

കൂട് മത്സ്യക്കൃഷി പദ്ധതി ഉദ്ഘാടനം നാളെ

fish

കോന്നി : കക്കി റിസർവോയറിലെ കൂട് മത്സ്യക്കൃഷി യൂണിറ്റിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി സജി ചെറിയാൻ നി​ർവഹി​ക്കും. ആനത്തോട് റിസർവോയർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ കെ.യു ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.
രാജ്യത്തിന്റെ ഉൾനാടൻ മത്സ്യോത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവോയറുകളിലെ മത്സ്യക്കൃഷി കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേന്ദ്രസംസ്ഥാന സർക്കാർ ധനസഹായത്തോടെ നടപ്പാക്കുന്ന പി.എം.എം.എസ്.വൈ കൂട് മത്സ്യകൃഷി പദ്ധതിക്ക് 16.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ഫിഷറീസ് ഡയറക്ടർ ആർ.ഗിരിജ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, അഡാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കോന്നി ഡി.എഫ്.ഒ ജയകുമാർ ശർമ്മ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.