റാന്നി: അതിരൂക്ഷമായ പന്നി ശല്യത്തിന് വനംവകുപ്പ് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് തുമ്പമൺ ഗ്രാമപഞ്ചായത്തിലെ 13 വാർഡിലെയും ജനപ്രതിനിധികൾ റാന്നി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നിരാഹാരസമരം നടത്തി. ഇന്ന് അനുകൂലമായ നിലപാട് ഫോറസ്റ്റ് ഓഫീസിൽനിന്ന് ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങും.
പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, തോമസ് വർഗീസ്, ബീന വർഗീസ് , ഗീതാറാവു , ജയൻ എസ് , ഗിരീഷ് , മോനി ബാബു,മറിയാമ്മ ബിജു, അമ്പിളി , ഷിനുമോൾ എബ്രഹാം, ചിഞ്ചു ഡി, പവിത്രൻ കെ. സി , മുൻ ബ്ലോക്ക് മെമ്പർ രഘു പെരുമ്പള്ളിക്കൽ, കോൺഗ്രസ് തുമ്പമൺ മണ്ഡലം പ്രസിഡന്റ് ഉമ്മൻ ചക്കാലയിൽ എന്നിവർ പ്രസംഗിച്ചു. റാന്നി ഡിവിഷൻ റേഞ്ച് ഓഫീസർ സി പി പ്രദീപ്, എസ് .എസ് .ഒ റൗഷാദ്, ഡി .എഫ് .ഒ അജയൻ , ബി .എഫ് .ഒ ദിലീപ് , എന്നിവരുമായി ചർച്ച നടത്തി. ഇന്നുമുതൽ തുമ്പമണ്ണിൽ ക്യാമ്പ് ചെയ്ത് പന്നികളെ തുരത്താമെന്ന് ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |