പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 799 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 799 പേർ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയിൽ ഇതുവരെ 1,64,530 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,56,947 പേർ സമ്പർക്കം മൂലം കൊവിഡ് ബാധിച്ചവരാണ്.
ഇന്നലെ 1336 പേർ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 1,52,766 ആണ്. ജില്ലക്കാരായ 10757 പേർ ചികിത്സയിലാണ്. ഇതിൽ 10512 പേർ ജില്ലയിലും 245 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ ആകെ 17103 പേർ നിരീക്ഷണത്തിൽ ഉണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ശതമാനമാണ്.
കൊവിഡ് ബാധിതരായ ഏഴു പേർ ഇന്നലെ മരിച്ചു.
1. കോയിപ്രം സ്വദേശി (90)
2. പള്ളിക്കൽ സ്വദേശി (65)
3. ആറന്മുള സ്വദേശി (70)
4. മലപ്പുഴശേരി സ്വദേശി (75)
5. കോന്നി സ്വദേശി (68)03.09.2021
6. അടൂർ സ്വദേശി (80)
7. മല്ലപ്പള്ളി സ്വദേശി (93)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |