പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 779 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും രണ്ടു പേർ മറ്റു സംസ്ഥാനത്തുനിന്ന് വന്നതും 776 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ 1,65,308 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 157723 പേർ സമ്പർക്കം മൂലം കൊവിഡ് ബാധിച്ചവരാണ്. ഇന്നലെ കൊവിഡ് ബാധിതരായ രണ്ടു പേർ മരിച്ചു.
മല്ലപ്പുഴശേരി സ്വദേശി (73), കുളനട സ്വദേശി (56) എന്നിവരാണ് മരിച്ചത്.
ഇന്നലെ 1120 പേർ രോഗമുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 153886 ആണ്. ജില്ലക്കാരായ 10413 പേർ ചികിത്സയിലാണ്.
ഇന്നലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ
കൊവിഡ് സ്ഥിരീകരിച്ചവർ
1.അടൂർ 23
2.പന്തളം 35
3. പത്തനംതിട്ട 25
4. തിരുവല്ല 35
5. ചെന്നീർക്കര 29
6. കലഞ്ഞൂർ 46
7. കവിയൂർ 20
8. കൊടുമൺ 27
9. കോന്നി 38
10. കുളനട 25
11. പള്ളിക്കൽ 20
12. പ്രമാടം 39
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |