SignIn
Kerala Kaumudi Online
Friday, 19 April 2024 6.06 PM IST

സാംസ്‌കാരിക സമുച്ചയ നിർമാണം ഉടൻ ആരംഭിക്കും: മന്ത്രി സജി ചെറിയാൻ

saji
സാംസ്കാരിക സമുച്ചയം നിർമാണത്തിന് പൂതങ്കരയിലെ സ്ഥലം പരിശോധിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ബ്ളോക്ക് പഞ്ചായത്തംഗം ആർ.ബി രാജീവ് കുമാർ തുടങ്ങിയവർ സമീപം

പത്തനംതിട്ട : ജില്ലയിൽ സാംസ്‌കാരിക സമുച്ചയ നിർമാണം ഉടൻ ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സാംസ്‌കാരിക സമുച്ചയം നിർമിക്കുന്നതിന് നിർദേശിച്ച ഏനാദിമംഗലത്തെ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ മറ്റു ചില സ്ഥലങ്ങളുടെ നിർദേശങ്ങളും വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ച സ്ഥലം നോക്കിയതിനുശേഷം അന്തിമ തീരുമാനമെടുക്കും. അഞ്ചേക്കർ സ്ഥലമാണ് സാംസ്‌കാരിക സമുച്ചയ നിർമാണത്തിന് ആവശ്യമായി വേണ്ടത്. സൗജന്യമായി ലഭിക്കുന്ന സ്ഥലത്തിനാണ് പരിഗണന. ജില്ലയിൽ സാംസ്‌കാരിക സമുച്ചയ നിർമാണം താമസിച്ചു പോയി. മറ്റ് ഒൻപതു ജില്ലകളിലും നിർമാണം ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ കീഴിലുള്ള പൂതങ്കര നാലാം വാർഡിലെ അഞ്ച് ഏക്കർ സ്ഥലമാണ് മന്ത്രി സന്ദർശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിലാണ് ജില്ലയ്ക്ക് ചട്ടമ്പിസ്വാമികളുടെ പേരിൽ സാംസ്‌കാരിക സമുച്ചയം അനുവദിച്ചത്.

കെ.യു. ജനീഷ് കുമാർ എം.എൽ.എ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജഗോപാലൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ.ബി.രാജീവ് കുമാർ, എസ്. മഞ്ജു, പഞ്ചായത്ത് അംഗം ലക്ഷ്മി ജി നായർ, ഏനാദിമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.കെ.മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.